ലോണ്‍ എടുത്തുനല്‍കാമെന്ന പേരില്‍ തട്ടിപ്പ്: പ്രതി മരട് പൊലീസ് പിടിയിൽ
dsm,k

മരട്: ലോണ്‍ എടുത്തുനല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍. മുദ്ര ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം വള്ളിയാട്ടില്‍ വീട്ടില്‍ വിപിന്‍ മോഹനെയാണ് (35) മരട് പൊലീസ് പിടികൂടിയത്.

ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ മൂവാറ്റുപുഴയിലെ വാടകവീട്ടില്‍നിന്നുമാണ് പിടികൂടിയത്. മരട് ഇന്‍സ്‌പെക്ടര്‍ എസ്. സനലിന്റെ നേതൃത്വത്തില്‍ എസ്.ഐ റിജിന്‍ തോമസ്, സി.പി.ഒമാരായ അരുണ്‍ രാജ്, വിനോദ് വാസുദേവന്‍, പ്രശാന്ത് ബാബു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Share this story