ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാൻ പോകരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്
Jul 30, 2024, 14:45 IST
തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനായി ആരും പോകരുതെന്ന് കേരള പൊലീസ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ജനങ്ങൾ കാഴ്ചകൾ കാണാൻ തടിച്ചുകൂടുന്നത് പലപ്പോഴും രക്ഷാ പ്രവറത്തനത്തിന് തടസ്സമാകാറുണ്ട്. സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം എന്നും പൊലീസിന്റെ ഫേസ്ബുക് പേജിലെ അറിയിപ്പിൽ പറയുന്നു.
ചിലപ്പോഴെങ്കിലും നാട്ടുകാരുമായുള്ള സംഘർഷത്തിനും സന്ദർശകരുടെ പ്രവാഹം കാരണമാകാറുണ്ട്.