ദിലീപ് വീണ്ടും ശബരിമല ദര്‍ശനം നടത്തി
dileep

കൊച്ചി:  നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തി. കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തി സന്നിധാനത്ത് എത്തിയ ദിലീപ് ഇന്ന് രാവിലെയാണ് ധര്‍മ്മസാശ്താവിനെ ദര്‍ശിച്ചത്. അടുത്ത സുഹൃത്തുക്കളും ദിലീപിനൊപ്പം ഉണ്ടായിരുന്നു.  നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ക്രൈംബ്രാഞ്ച് തുടരന്വോഷണ റിപ്പോട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്റെ മല ചവിട്ടല്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം നടന്‍ ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു. അന്ന് ജയില്‍ വാസത്തിനിടെയാണ് ദിലീപ് വ്രതം എടുക്കാന്‍ തുടങ്ങിയത്. ജയില്‍ മോചിതനായ ശേഷം പ്രാര്‍ത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് വീണ്ടും ശബരിമലയില്‍ എത്തുന്നത്. വിശ്വാസ വഴയിലാണ് ദിലീപ് എന്നും സഞ്ചരിക്കാറുള്ളത്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ശബരിമല ദര്‍ശനവും. ജ്യോതിഷ അഭിപ്രായം കൂടി പരിഗണിച്ചാണ് നേര്‍ച്ചകള്‍ക്ക എത്തിയത്.


 

Share this story