നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി

dileep
dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. ഒന്നാംപ്രതിയായ എന്‍.എസ്. സുനിലെന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാംപ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, ആറാംപ്രതി പ്രദീപ്, എട്ടാം പ്രതി പി. ഗോപാലകൃഷ്ണനെന്ന ദിലീപ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പതിനഞ്ചാം പ്രതി ശരത് ജി. നായര്‍ എന്നിവരാണ് ഹാജരായത്. അഞ്ചും ഏഴും പ്രതികള്‍ ഹാജരായിരുന്നില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതികള്‍ ഹാജരായത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. ഇനി പ്രതിഭാഗം സാക്ഷികളുടെ വിസ്താരവും വാദവുമെല്ലാമാണ് നടക്കേണ്ടത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായശേഷം പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ക്രോസ് വിസ്താരത്തിന് നിയമപരമായ അവകാശമുണ്ടെന്നത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെങ്കില്‍ അത് രേഖകളുടെ ഭാഗമാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

Tags