ദിലീപിന്റെ ഹര്‍ജിയില്‍ വിധി നാളെ
dileep judgment
തിരുവനന്തപുരം :വധഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി നാളെ. കേസില്‍ സിംഗിള്‍ ബെഞ്ച് നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു. നാളെ ഉച്ചയ്ക്ക് 01:45തോടെ ഹൈക്കോടതി സംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.

തിരുവനന്തപുരം :വധഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി നാളെ. കേസില്‍ സിംഗിള്‍ ബെഞ്ച് നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു. നാളെ ഉച്ചയ്ക്ക് 01:45തോടെ ഹൈക്കോടതി സംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതോടൊപ്പം കോടതി രേഖകള്‍ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ദിലീപിനോട് വിശദീകരണം ചോദിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലര്‍ക്കിനേയും ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു.

Share this story