ക്ഷേത്ര നൃത്തപരിപാടിയില്‍ മഞ്ജു പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് എന്നെ വിളിച്ചിരുന്നു; ഭാഗ്യലക്ഷ്മി
dileep bagyalakshmi manju varier
കൊച്ചി :ദിലീപിന്റെ സഹോദരനെ സാക്ഷിമൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ദിലീപിനെതിരെ ആരോപണവുമായി നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്.

കൊച്ചി :ദിലീപിന്റെ സഹോദരനെ സാക്ഷിമൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ദിലീപിനെതിരെ ആരോപണവുമായി നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്.

മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

നൃത്തപരിപാടി ഉത്സവത്തിന്റെ ഭാഗമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പർ  സംഘടിപ്പിച്ച്‌ മഞ്ജുവിനോട് കാര്യം പറഞ്ഞു. തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും മഞ്ജു തന്നോട് പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും മഞ്ജു ഏറ്റുവെന്നും ഭാഗ്യലക്ഷമി പറഞ്ഞു.

എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തി.

മഞ്ജുവിന് തന്നോട് ബഹുമാനമുണ്ടെന്നും ചേച്ചി പറഞ്ഞാല്‍ കേള്‍ക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍, 14 വര്‍ഷം കൂടെ താമസിച്ച നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നലെ വന്ന തനിക്കാണോ സ്വാധീനിക്കാന്‍ കഴിയുക എന്ന് ചോദിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ രൂക്ഷമായ സംഭാഷണം ഉണ്ടായതെന്നും ഭാഗ്യലക്ഷമി പറയുന്നു.

Share this story