വിനോദയാത്ര പോയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍

drip
drip

മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍ നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം

വിനോദയാത്രയ്ക്ക് പോയ ഭിന്നശേഷിക്കാരായ കുട്ടികളടക്കം നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കുപോയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്.

മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍ നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. കോഴിക്കോട് താമരശ്ശേരി പൂനൂരില്‍ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. അസ്വസ്ഥത അനുഭവപ്പെട്ടവരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റി.

Tags