സുഹൃത്തിനെ രക്ഷിക്കാനിറങ്ങി പുതുവൈപ്പ് ബീച്ചില്‍ അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി മരിച്ചു

google news
drownedകൊച്ചി: പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍ (19), ഇളംകുളം സ്വദേശി ആല്‍ബിന്‍ (19) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരണം. ഇന്നലെ കലൂര്‍ സ്വദേശി അഭിഷേക് മരിച്ചിരുന്നു. 

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ എട്ട് പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അഭിഷേക് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ബിനും മിലനും തിരയില്‍പ്പെടുന്നത്. ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. 
 

Tags