ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
death


പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. ഒറ്റപ്പാലം പുളിഞ്ചോട് അഞ്ചുകണ്ടത്തിൽ ഹുസൈന്റെ ഭാര്യ ആസ്യയാണ് മരിച്ചത്.

കോഴിക്കോട്ടെ ആശുപത്രിയിൽ പോകുന്നതിനായി ഭർത്താവിനോടൊപ്പമാണ് ഇവർ എത്തിയത്. തുടർന്നാണ് ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടം സംഭവിച്ചത്. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share this story