നാട്ടുകാരെ വിറപ്പിച്ച് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി; നെൽ കൃഷി നശിപ്പിച്ചു

google news
dhoni
തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കാടിറങ്ങി നാടുവിറപ്പിച്ച കൊമ്പനാന പി.ടി–7 കൂട്ടിലായതിന്റെ പിറ്റേന്നാണ് അടുത്ത കൊമ്പന്റെ വരവ്.

പാലക്കാട് ∙ നാട്ടുകാരെ വിറപ്പിച്ച് ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. 

തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കാടിറങ്ങി നാടുവിറപ്പിച്ച കൊമ്പനാന പി.ടി–7 കൂട്ടിലായതിന്റെ പിറ്റേന്നാണ് അടുത്ത കൊമ്പന്റെ വരവ്.

പത്മനാഭൻ എന്നയാളുടെ തോട്ടത്തിലാണ് ആന എത്തിയത്. പിടി സെവനെ മയക്കുവെടി വയ്ക്കുമ്പോൾ, ഒപ്പമുണ്ടായിരുന്ന മോഴയാന ആണോ എന്നാണ് നാട്ടുകാരുടെ സംശയം. ആര്‍ആര്‍ടി എത്തി ആനയെ കാട്ടിലേക്ക് തിരികെ കയറ്റി.

Tags