'ഇത് കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം'; കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി

google news
radhakrishnan

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടക്കുന്നുണ്ടെന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും, ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

‘‘കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ ശത്രു സംസ്കാരത്തിനായി ശത്രുഭൈരവി യാഗം നടക്കുന്നുണ്ട്. ഈ യാഗത്തിൽ ആടുകൾ, ചെമ്മരിയാടുകൾ, കന്നുകാലികൾ, പന്നികൾ തുടങ്ങി പഞ്ചമൃഗബലിയും നടക്കുന്നുണ്ട്. ഇതിനായി അഘോരികളെയാണ് സമീപിക്കുക. ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എനിക്കെതിരെയുള്ള അവരുടെ പരീക്ഷണങ്ങൾ തുടർന്നോട്ടെ. ഞാൻ വിശ്വസിക്കുന്ന എന്റെ ശക്തി എന്നെ രക്ഷിക്കും. ഇതൊക്കെ ചെയ്യുന്നത് ആരാണെന്ന് എനിക്കറിയാം. എന്നാൽ അത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നായിരുന്നു ശിവകുമാർ പറഞ്ഞത്.

Tags