'സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിരോധനം' : ദേവസ്വം ബോർഡ് പ്രസിഡണ്ട്

'Strict ban on use of mobile phones in Sannidhanam above Thirumuttam and near Sopanam': Devaswom Board President
'Strict ban on use of mobile phones in Sannidhanam above Thirumuttam and near Sopanam': Devaswom Board President

സന്നിധാനത്ത്  ഫോട്ടോ എടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്കും , ദേവസ്വം ബോർഡ് ജീവനക്കാർക്കും , പോലീസ് ഉദ്യോഗസ്ഥർക്കും എല്ലാം തന്നെ ഇത് ബാധകമാണെന്നും പ്രസിഡണ്ട്

ശബരിമല : സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡണ്ട് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ദർശനത്തിലെത്തുന്ന തീർത്ഥാടകരിൽ ചിലർ മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉൾവശം അടക്കം ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്നിധാനത്ത്  ഫോട്ടോ എടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്കും , ദേവസ്വം ബോർഡ് ജീവനക്കാർക്കും , പോലീസ് ഉദ്യോഗസ്ഥർക്കും എല്ലാം തന്നെ ഇത് ബാധകമാണെന്നും പ്രസിഡണ്ട് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. മാളികപ്പുറത്ത് മഞ്ഞൾപൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാർക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

Tags