സുരക്ഷയ്ക്കായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ 32 സി.സി.ടി.വി. സ്ഥാപിക്കും:ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്
കോട്ടയം :സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ 32 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. പ്രതിദിനം 1500 പേർക്കുവരെ ഭക്ഷണം, ചുക്കുവെള്ളം എന്നിവ നൽകുന്നതിന് നടപടി സ്വീകരിക്കും. തീർഥാടകർക്കായി 39 ടോയ്‌ലറ്റുകൾ, 16 യൂറിൻ ഷെഡുകൾ,13 ബാത്ത് റൂം എന്നിവ ദേവസ്വം ബോർഡ് ഒരുക്കും. ആവശ്യമെങ്കിൽ ഇ ടോയ്‌ലറ്റുകൾ സ്ഥാപിക്കും. സംതൃപ്തമായ മണ്ഡലം-മകരവിളക്ക് തീർഥാടനമൊരുക്കാൻ ദേവസ്വം ബോർഡ് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, റവന്യൂ ദേവസ്വം സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്, ദേവസ്വം അഡീഷണൽ സെക്രട്ടറി റ്റി.ആർ. ജയപാൽ, ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ കെ.ആർ. ശ്രീലത, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഉഷ സുരേഷ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രൊഫ. സി.എൻ. ശങ്കരൻ നായർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.