ദേവാങ്കണം ചാരുഹരിതം പദ്ധതി : പരിസ്ഥിതിദിനത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു

google news
df

വളാഞ്ചേരി : ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിദിനത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു. പരിപാടി മലബാർ ദേവസ്വം ബോർഡ്‌ മലപ്പുറം ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കെ കെ പ്രമോദ്കുമാർ ഉത്ഘാടനം ചെയ്തു.

Devanganam Charuharitam Project

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ്കുമാർ, മലബാർ ദേവസ്വം ബോർഡ്‌ ഇൻസ്‌പെക്ടർ ബാബു,കാടാമ്പുഴ ദേവസ്വം മാനേജർ പി കെ രവി, എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് പി പി മീര, ഹെഡ് അക്കൗണ്ടന്റ് പി വിക്രമൻ എന്നിവർ സംസാരിച്ചു.ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പരിപാടിയിൽ പങ്കാളികളായി.

Tags