മുതിര്‍ന്ന നേതാവിനെ കളത്തിലിറക്കിയിട്ടും ഇടതിന് രക്ഷയില്ല ; പാലക്കാട് ശ്രീകണ്ഠന്‍ തന്നെ വിജയിച്ചു

google news
sreekandan mp

പാലക്കാട് വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വി. കെ. ശ്രീകണ്ഠന്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തനായ വിജയരാഘവനെ ഇറക്കി ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു. എന്നാല്‍ വന്‍ ഭൂരിഭക്ഷത്തില്‍ ശ്രീകണ്ഠന്‍ മുന്നിലാണ്. 

ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിച്ചത്. 1991ന് ശേഷം ഇടത് കോട്ടയ്ക്കുണ്ടാക്കിയ വിള്ളലായിരുന്നു അത്. എകെജിയെയും, ഇകെ നായനാരെയുമൊക്കെ ആദ്യമായി പാര്‍ലമെന്റിലെത്തിച്ച മണ്ഡലമാണിത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 11ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു.  2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്.

Tags