പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്നായി

google news
Drowned and died

പുതുവൈപ്പ് ബീച്ചില്‍ ഉണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി. ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍( 19), എളംകുളം സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആന്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്. കലൂര്‍ സ്വദേശി അഭിഷേക് (22) നേരത്തെ മരിച്ചിരുന്നു.


കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ?ഗുരുതരമായി തുടരുകയായിരുന്നു. ഇവരടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.

Tags