ഇടുക്കിയിൽ ഡീൻ കുരിയാക്കോസിന് തിളക്കമാർന്ന വിജയം

dean

ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ സിറ്റിംഗ് എം പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം.വോട്ടെണ്ണലിൽ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോൾ, ഒരു ഘട്ടത്തിൽ പോലും ലീഡ് മറികടക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് സാധിച്ചില്ല.

ഒടുവിലത്തെ കണക്ക് പ്രകാരം 1,33,727  വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡീൻ വിജയിച്ചത്. ഡീൻ 4,32,372 വോട്ടും ജോയ്സ് 2,98,645 വോട്ടും സംഗീത വിശ്വനാഥൻ 91,323 വോട്ടും പിടിച്ചെന്നാണ് അവസാന കണക്ക്. 2019ൽ 1,71,053 വോട്ട് എന്ന റെക്കോഡ്​ ഭൂരിപക്ഷമാണ് ഡീന് ലഭിച്ചത്.

വന്യമൃഗാക്രമണം, പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം, ഭൂതർക്കം, സമുദായം വോട്ട് അടക്കം നിരവധി ഘടകങ്ങൾ ഡീൻ കുര്യാക്കോസിന്‍റെ രണ്ടാം വിജയത്തിന് അനുകൂലമായി. വന്യമൃഗാക്രമണങ്ങളാണ് മലയോര മേഖലയെയും മണ്ഡലത്തെയും മൊത്തത്തിൽ ഉലച്ചിരുന്നു.

വന്യമൃഗാക്രമണങ്ങളിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന ജനവികാരം മണ്ഡലത്തിൽ ആകെ ശക്തമായിരുന്നു. വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾ വനം മന്ത്രിയുടെ പ്രസ്താവനകളിൽ മാത്രമായി ചുരുങ്ങി. ജലം, വൈദ്യുതി വേലി അടക്കമുള്ള സംവിധാനങ്ങൾ വനത്തിനുള്ളിൽ ഒരുക്കുന്ന കർണാടക മോഡൽ പദ്ധതികളൂടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ സാധിക്കുന്നതാണ്.

എന്നാൽ, ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കേണ്ടത് സർക്കാർ ചുമതലയാണെന്നിരിക്കെ കാട്ടാന ആക്രമണത്തിൽ നിരവധി ജീവൻ പൊലിയുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ വിഷയം പൊതുജനമദ്യത്തിൽ നിലനിർത്താൻ ഡീനും യു.ഡി.എഫിനും സാധിച്ചു.

നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ​സംസ്ഥാനത്തിന്‍റെ മേൽ ചാർത്തിയായിരുന്നു ഡീന്‍റെ പ്രചാരണം. ഗാഡ്​ഗിൽ-കസ്തൂരിരംഗൻ സമരകാലത്തും തുടർന്ന്​ എം.പിയായപ്പോഴും ചെയ്ത കാര്യങ്ങൾ പറഞ്ഞാണ്​ ജോയ്സ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വന്യമൃഗാക്രമണത്തിൽ സംസ്ഥാന സർക്കാറിനെതിരായ വികാരങ്ങളെ മറികടക്കാനുള്ള ജോയ്സിന്‍റെ ഈ നീക്കങ്ങൾ വോട്ടായി മാറിയില്ല.

മൂന്നാം തവണയാണ്​ ഡീൻ കുര്യാക്കോസും ജോയ്​സ്​ ജോർജും ഇടുക്കിയുടെ മലയോര മണ്ണിൽ പോരടിച്ചത്​. ഓരോ ജയം നേടിയ ഇരുവർക്കും മൂന്നാമങ്കം നിർണായകമായിരുന്നു. 2014ൽ അട്ടിമറി ജയമാണ് ഇടുക്കി മണ്ഡലത്തിൽ​ ജോയ്​സ്​ നേടിയത്​.

പഴയ പീരുമേട്​ മണ്ഡലം 1977ൽ ഇടുക്കി മണ്ഡലമായതിന് ശേഷം 1980ൽ എം.എം. ലോറൻസ്​ ജയിച്ചത് മാറ്റിനിർത്തിയാൽ 2014ൽ ജോയ്​സ്​ ജോർജിലൂടെയാണ് എൽ.ഡി.എഫ് രണ്ടാം തവണ എൽ.ഡി.എഫ് സ്വന്തമാക്കിയത്​. തോൽപിച്ചത്​ കോൺഗ്രസിലെ ഡീൻ കുര്യാക്കോസിനെ. 2019ൽ ഡീൻ 1,71,053 വോട്ട് എന്ന റെക്കോഡ്​ ഭൂരിപക്ഷത്തിൽ ജോയ്സിനെ മലർത്തിയടിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും ഡീൻ വിജയം ആവർത്തിച്ചു.

ക്രി​സ്ത്യ​ൻ സ​ഭ​ക​ൾ​ക്ക് മേ​ൽ​ക്കോ​യ്മ​യു​ള്ള മ​ണ്ഡ​ല​ത്തിൽ ഏറെ നിർണായകമായ കത്തോലിക്ക സഭയുടെ പിന്തുണ ഇത്തവണയും ഡീൻ ലഭിച്ചിട്ടുണ്ട്​. എ​ക്കാ​ല​ത്തും കോ​ൺ​ഗ്ര​സി​നും കേ​ര​ള കോ​ൺ​ഗ്ര​സി​നു​മൊ​പ്പം നി​ല​നി​ന്ന ഇ​ടു​ക്കി രൂ​പ​ത​യും ക​ത്തോ​ലി​ക്ക ​സ​ഭ​യും ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ർ​ന്ന്​ നി​ന്ന​പ്പോ​ഴാ​ണ്​ യു.​ഡി.​എ​ഫ് കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ണ​ത്.

കഴിഞ്ഞ രണ്ടു തവണയും സ്വതന്ത്ര വേഷത്തിലിറങ്ങിയ ജോയ്​സിന്​​ ഇക്കുറി സി.പി.എം പാർട്ടി ചിഹ്നത്തിൽ വോട്ട്​ തേടിയത്. 2014ൽ സഭയുടെ പരസ്യ പിന്തുണ പൂർണമായി ജോയ്സിന് ലഭിച്ചിരുന്നു. ക​സ്തൂ​രി രം​ഗ​ൻ ഉ​യ​ർ​ത്തി​യ വി​വാ​ദ​ങ്ങ​ളും പ​ട്ട​യ പ്ര​ശ്ന​ങ്ങ​ളും ഇ​ടു​ക്കി ബി​ഷ​പ്പും പി.​ടി.​ തോ​മ​സും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​ വ്യ​ത്യാ​സ​ങ്ങ​ളുമാണ് ഇതിന് വഴിവെച്ചത്. എന്നാൽ, പാർട്ടി ചിഹ്നത്തിലെ വോട്ട് ചെയ്യുന്നതിൽ സഭകൾക്കുള്ള​ അതൃപ്തിയും ഇത്തവണ വോട്ടിൽ പ്രതിഫലിച്ചു.


വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ഡീൻ കുര്യാക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡീൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരുന്നു.

 2009-2010 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീൻ 2010 മുതൽ 13 വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡന്‍റ് ആയിരുന്നു. 2013 ജൂൺ മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഡീൻ കുര്യാക്കോസ്.

Tags