വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം ചാലിയാർ പുഴയിൽ ഒഴുകിയെത്തിയത് ആറ് മൃത​ദേഹങ്ങൾ

wayanad
wayanad

മലപ്പുറം :വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം ചാലിയാർ പുഴയിൽ ഒഴുകിയെത്തിയത് ആറ് മൃതദേഹങ്ങൾ . നിലമ്പൂർ പോത്തുകല്ല് കുമ്പളപ്പാറ കോളനി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയിക്കുന്നു. 

കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായ ഭാഗത്തുനിന്ന് 20ഓളം കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലം. കനത്ത മഴയിൽ ചാലിയാറിലും ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. 

Tags