പത്താം ക്ലാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

google news
childrens,death


പയ്യോളി: പത്താംക്ലാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ വസ്ത്രം മാറാന്‍ മുകളിലേക്ക് കയറിയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വരാത്തത് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോഴാണ് മുറി അകത്ത് നിന്നും പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.

Tags