ജോസ് കെ.മാണി എം.പി.യുടെ മകള്‍ വിവാഹിതയായി

Daughter of Jose K Mani MP got married
Daughter of Jose K Mani MP got married

പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.യുടെയും നിഷ ജോസ് കെ.മാണിയുടെയും മകള്‍ റിതിക വിവാഹിതയായി. കോട്ടയം കണിയാംകുളം ബിജു മാണിയുടെയും സിമിയുടെയും മകന്‍ കെവിനാണ് വരന്‍. പാലായില്‍നടന്ന വിവാഹ സത്കാരത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, വി. അബ്ദുറഹ്‌മാന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഗവ.ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ. ജോസഫ്, ആര്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍, സി.എം.പി. ജനറല്‍സെക്രട്ടറി സി.പി. ജോണ്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.