എൽ.ബി.എസ് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ; അപേക്ഷ ക്ഷണിക്കുന്നു
Sep 24, 2024, 18:32 IST
തിരുവനന്തപുരം : എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ്. ഐ.ടി.ഡബ്ള്യു. കാംപസിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു . ഒക്ടോബർ ആദ്യവാരം കോഴ്സുകൾ ആരംഭിക്കും . എസ്.എസ്.എൽ.സി. പാസായവരിൽനിന്ന് ആണ്അപേക്ഷ ക്ഷണിക്കുന്നത് . ഒക്ടോബർ 5 വരെ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഫോൺ: 0471-2560333.