ഡാമുകളുടെ ജലനിരപ്പിൽ ആശങ്കയില്ല: മന്ത്രി റോഷി അഗസ്റ്റിന്‍
Minister Roshy Augustine

ഡാമുകളുടെ ജലനിരപ്പിൽ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ വാർണിംഗ് ലെവലിൽ പോലും വെള്ളമെത്തിയിട്ടില്ല. നീരൊഴുക്ക് നിരീക്ഷിക്കുന്നുണ്ട്. തോട്ടപ്പള്ളിയിലെ 32 ഷട്ടറുകളും പ്രവർത്തനക്ഷമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് 134.85 ആണ്. റിസര്‍വോയറിൽ വലിയ മഴ പെയ്യുന്നില്ലെന്നും ആശങ്ക പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ മുന്നൊരുക്കൾ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ആറ് മണിക്കൂറും നീരൊഴുക്ക് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Share this story