ചക്രവാതച്ചുഴിയും കാലവർഷവും നാലുദിവസത്തിനകം കേരളത്തിലെത്തും

google news
heavy-rain

കോഴിക്കോട് : തെക്കുപടിഞ്ഞാറന്‍ കാലവർഷം നാല് ദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതുകൂടാതെ, തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.

ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്.മേയ് 31ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് നേരത്തെയുള്ള പ്രവചനം. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും.

കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷത്തിന്‍റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്.

തെക്കൻ കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ 29ന് ഓറഞ്ച് അലർട്ടാണ്.

Tags