ദിവ്യക്കെതിരെ സൈബർ അധിക്ഷേപം ; പിപി ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
Oct 20, 2024, 12:15 IST
കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. പിപി ദിവ്യക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് ഭർത്താവിന്റെ പരാതി. കണ്ണപുരം സ്റ്റേഷനിലാണ് ഭർത്താവ് പരാതി നൽകിയിട്ടുള്ളത്.