അയ്യപ്പന് മുന്നിൽ കളരി ചുവടുകളുമായി സി .വി .എൻ .കളരി

CVN Kalari with Kalari steps in front of Ayyappan
CVN Kalari with Kalari steps in front of Ayyappan

ശബരിമല ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ മെയ്പ്പയറ്റ് അഭ്യാസകാഴച്ചകളുടെ വിസ്മയം ഒരുക്കി എം .വി. ജി. സി. വി. എൻ. കളരി. 26 കളരികൾക്ക് കീഴിൽ ആയിരത്തിൽ അധികം പേർ കളരി അഭ്യസിക്കുന്ന എം. വി .ജി. സി. വി. എൻ. കളരിയുടെ തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട കളരികളിലെ വിദ്യാർത്ഥികളാണ് അയ്യപ്പന് മുൻപിൽ അഭ്യാസ കാഴ്ച ഒരുക്കിയത്.

CVN Kalari with Kalari steps in front of Ayyappan

1951 ൽ കോട്ടയം നാഗമ്പടത്ത് മലബാർ പി. വാസുദേവ ഗുരുക്കൾ സ്ഥാപിച്ച സി വി എൻ കളരി 2006 ലും സന്നിധാനത്ത് കളരി അവതരിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ മകൻ പി. വി .ശിവകുമാർ ഗുരുക്കളാണ് ഇപ്പോൾ കളരി നടത്തുന്നത് 2016 ഡൽഹി കോമ്മൺ വെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിലും കാഴ്ച പയറ്റ് അവതരിപ്പിച്ചിരുന്നു. അടുത്തകാലത്തു ശ്രദ്ധിക്കപ്പെട്ട അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കളരി അഭ്യാസങ്ങൾ ചിട്ടപ്പെടുത്തിയതും സി വി എൻ കളരി ആണ്.

മെയ് സാധകം ,മെയ് പയറ്റ് ,വടിപ്പയറ്റ് ,വാൾപയറ്റ് ,ഒറ്റപ്പയറ്റ് , മറപിടിച്ച കുന്തപയറ്റ് ,ഉറുമി പയറ്റ് എന്നിങ്ങനെ ആണ് അവതരിപ്പിച്ചത്.റോബിൻ ഗുരുക്കൾ ,കൃഷ്ണ ഗുരുക്കൾ ,സന്ദീപ് ഗുരുക്കൾ,ശ്രീകുമാർ ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ അഭ്യാസങ്ങൾ കാഴ്ചവച്ചത്