തങ്ങള്‍ ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടി അല്ല, എം എം മണിയുടെ ‘ഷണ്ഡന്‍’പരാമര്‍ശം നാടന്‍ ഭാഷ പ്രയോഗം ; സി വി വര്‍ഗീസ്

google news
varghese

ഇടുക്കി: ഡീന്‍ കുര്യാക്കോസിനെതിരായ എം എം മണിയുടെ പരാമര്‍ശം സ്വാഭാവിക സംസാരത്തില്‍ ഉണ്ടായതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.തങ്ങള്‍ ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടി അല്ല. നാടന്‍ ഭാഷ പ്രയോഗം മാത്രമാണത്.മുന്‍ എംഎല്‍എ രാജേന്ദ്രന്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ കാര്യം ഡീന്‍ കുര്യാക്കോസ് നോക്കേണ്ട.അദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും ബിജെപിയില്‍ പോകാതെ നോക്കിയാല്‍ മതി.പകല്‍ ഖദറും രാത്രി കാവിയും ആണെന്ന് എ കെ ആന്റണി ഡീന്‍ കുര്യാക്കോസിനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്.എ കെ ആന്റണിയുടെയും കെ കരുണാകരന്റേയും കുടുംബത്തില്‍ നിന്നുള്ളവര്‍ ബിജെപി യില്‍ എത്തി.ഇനി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും ആരെങ്കിലും കൂടെ പോയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
 

Tags