ഇ​രി​ങ്ങാ​ല​ക്കു​ടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് കസ്റ്റഡിയിൽ

crime

ഇ​രി​ങ്ങാ​ല​ക്കു​ട : എ​ട​ക്കു​ള​ത്ത് പേ​ര​ക്കു​ട്ടി മു​ത്ത​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. എ​ട​ക്കു​ളം കോ​മ്പാ​ത്ത് വീ​ട്ടി​ൽ കേ​ശ​വ​നെ​യാ​ണ് (79) പേ​ര​ക്കു​ട്ടി ശ്രീ​കു​മാ​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ്‌ സം​ഭ​വം. വീ​ട്ടി​ലെ വ​ള​ർ​ത്തു പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം.

ത​ല​ക്കും കൈ​ക്കും കാ​ലി​ലും പ​രി​ക്കേ​റ്റ കേ​ശ​വ​നെ ആ​ദ്യം ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ശ്രീ​കു​മാ​ർ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​ജി​ത്ത് പ്ര​തി​യാ​യ ശ്രീ​കു​മാ​റി​നെ ത​ട​ഞ്ഞു വെ​ക്കു​ക​യും പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ കാ​ട്ടൂ​ർ പൊ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സി​ൽ പ്ര​തി​യാ​യ ശ്രീ​കു​മാ​ർ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags