സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവാവധി

കൊച്ചി : സാങ്കേതിക സര്‍വകലാശാലയിലും (കെ.ടി.യു) ആര്‍ത്തവാവധി. സര്‍വ്വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജിലും ആര്‍ത്തവാവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തീരുമാനിച്ചു. ആര്‍ത്തവ സമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെടുത്തിരിക്കുന്നത്.
കേരളത്തിലാദ്യമായി കുസാറ്റ് സര്‍വകലാശാലയാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയില്‍ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആര് ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമുയര്ത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കൊണ്ടുവന്നത്. ഈ മാതൃകയാണ് കെടിയുവും പിന്തുടര്ന്നത്.