ഗുരുതര വീഴ്‌ച; ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകിയ നാല് വയസുകാരൻ അവശനിലയിൽ

google news
3rd dose of covid vaccine

തിരുവനന്തപുരം: ജില്ലയിലെ കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്‌ച. വൈറ്റമിൻ സിറപ്പ് കൂടുതൽ അളവിൽ നൽകിയ നാല് വയസുകാരൻ അവശനിലയിൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കുട്ടിക്ക് ആശാ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് വൈറ്റമിൻ സിറപ്പ് ഇഞ്ചക്ഷൻ നൽകിയതായാണ് വിവരം. അവശനിലയിലായ കുട്ടി നിലവിൽ എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്.

കാരോട് സ്വദേശി മഞ്‌ജുവിന്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. മെയ് 11ന് ആണ് സംഭവം നടന്നത്. നാല് വയസുള്ള ഇരട്ടക്കുട്ടികൾക്ക് നൽകേണ്ട ഡോസാണ് ആശാ വർക്കർ ആളുമാറി ഒരാൾക്ക് നൽകിയത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ടും ഡോസും നൽകുകയായിരുന്നു.

പിന്നീട് കടുത്ത ഛർദി ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌റ്റാഫ്‌ നഴ്‌സ്‌ ഉണ്ടായിട്ടും മരുന്ന് നൽകിയത് ആശാ വർക്കർ ആയിരുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.

Tags