സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധന; ഞെട്ടിക്കുന്ന കണക്കുകളുമായി ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ

rape
rape

കൊല്ലം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ വര്ധിക്കുന്നുവെന്ന്  ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 48,899 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2019 മുതല്‍ 2021 ഡിസംബര്‍ വരെ മൂന്നു വര്‍ഷം ആകെ 43,151 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആറുമാസം ബാക്കിനില്‍ക്കെ 5748 കേസുകളുടെ വര്‍ധനവ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2019 മുതല്‍ 2024 ജൂലൈ വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ യഥാക്രമം: 2019-14,293, 2020-12,659, 2021-16,199, 2022-18,943, 2023-18,980, 2024 (ജുലൈ വരെ)- 10,976.

2022 മുതല്‍ 2024 ജൂലൈ വരെയുള്ള രണ്ടര വര്‍ഷത്തെ കണക്കില്‍ 6649 പീഡനക്കേസുകളുണ്ട്. 12,373 ലൈംഗികാതിക്രമ ക്കേസുകളും 12,421 ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മറ്റ് കേസുകള്‍-17,456.


അതിനാല്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത്. രാഷ്‌ട്രീയ ഇടപെടലുകള്‍ കേസ് ചാര്‍ജ് ചെയ്യുന്നതിലും, പ്രതികളെ രക്ഷിക്കുന്നതിലും വര്‍ധിച്ചതും സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്ക് വെല്ലുവിളിയായിട്ടുണ്ട്.

Tags