നെടുമങ്ങാട് ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Police



തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പനവൂര്‍ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തില്‍ കാര്‍മ്മികത്വം നടത്തിയ ഉസ്താദുമാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. 

16 വയസ്സുള്ള പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ചതിലാണ് അറസ്റ്റ്. പനവൂര്‍ സ്വദേശിയായ അല്‍ ആമീര്‍, തൃശ്ശൂര്‍ സ്വദേശിയായ അന്‍സര്‍ സാവത്ത് (39) എന്നിവരാണ് അറസ്റ്റിലായത്. അല്‍ അമീര്‍ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു. ശൈശവ വിവാഹ കഴിച്ച പെണ്‍കുട്ടിയെ 2021-ല്‍ അല്‍ അമീന്‍ പീഡിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ നാല് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂന്ന് പേരെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

Share this story