വധഗൂഡാലോചന കേസ് : അനൂപും സുരാജും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും
dileep case

വധഗൂഡാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. ഇരുവരും ചോദ്യം ചെയ്യലിനെത്തുമെന്നാണ് വിവരം. സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴിയും അന്വേഷണസംഘം നാളെ രേഖപ്പെടുത്തും.

തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയ പരിധി അവസാനിച്ചെങ്കിലും അന്വേഷണ സംഘം നടപടികളുമായി മുന്നോട്ട് പോവുകയാണ്. Crpc 173(8) പ്രകാരം അന്വേഷണം തുടരാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. 

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന് ഒപ്പം അന്വേഷണത്തിന് സാവകാശം തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ക്രൈംബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണപുരോഗതി നാളെ ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും.

Share this story