സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം
cpm

എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാം​ദിവസമാണ് കൊലപാതകം നടന്നത്. കെ. സുരേന്ദ്രന്റെ സാനിധ്യത്തെക്കുറിച്ച് അന്വേഷിക്കണം. പ്രവർത്തകരുടെ ​ഗൂഢാലോചനയിൽ മാത്രം കൊലപാതകം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ബിജെപി നേരത്തേ രം​ഗത്തെത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ മതഭീകരവാദികളുമായി സമരസപ്പെടുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അരങ്ങത്തും അണിയറയിലും ആ ബന്ധമുണ്ട്. മതഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

Share this story