കണ്ണൂരിൽ പരോളിലുള്ള കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

CPM worker who is on parole in a murder case was found aathmahathy in Kannur
CPM worker who is on parole in a murder case was found aathmahathy in Kannur

2008 ജൂൺ 23 ആയിരുന്നു കാക്കയങ്ങാട്ട് ഇറച്ചി കടയിൽ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ സിപിഎം പ്രവർത്തകർ വെട്ടികൊന്നത്.

കണ്ണൂർ : ഇരിട്ടിയിൽ പരോളിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്.

 പരോൾ കാലാവധി തിങ്കളാഴ്ച്ച അവസാനിക്കാനിരിക്കെയാണ് മരണം. ഞായറാഴ്ച്ച ഉച്ചയോടെയാണ് പയഞ്ചേരി സ്വദേശിയായ വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

വിനീഷിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂൺ 23 ആയിരുന്നു കാക്കയങ്ങാട്ട് ഇറച്ചി കടയിൽ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ സിപിഎം പ്രവർത്തകർ വെട്ടികൊന്നത്. കേസിൽ 2014 മാർച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കോടതി കണ്ടെത്തിയിരുന്നു.

Tags