സിപിഎം സംസ്ഥാന സമിതി ദ്വിദിന യോഗം ഇന്ന് തുടങ്ങും

google news
CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

 ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും തിരുവന്തപുരത്ത് എകെജി സെന്ററില്‍ ചേരും. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് ആണ് പ്രധാന അജണ്ട. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചര്‍ച്ചകള്‍ നടക്കും.

സ്ഥാനാര്‍ത്ഥി സാധ്യതകളും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന കൗണ്‍സിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് സിപിഐയില്‍ പ്രധാന ചര്‍ച്ച നടക്കുക.

Tags