മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം; പരസ്യപ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാൻ നിർദേശം

mukesh mla
mukesh mla

തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ  നിര്‍ദേശം. അതേസമയം പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതേത്തുടർന്ന് കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് മുകേഷിൻറെ തീരുമാനം .