മോദി ഗ്യാരന്റി ഫലിച്ചില്ലെന്ന് ; ബൃന്ദാ കാരാട്ട്

google news
dsg

മോദി ഗ്യാരന്റി ഫലിച്ചില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടിയാണെന്നും മോദിയുടെയും ആര്‍ എസ് എസില്‍റെയും ആശയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതുതിയെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചതിനുള്ള മറുപടിയാണ് യു പിയിലെ തിരിച്ചടിയെന്നും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

അതേസമയം ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരെഞ്ഞെടുക്കണമെന്ന് യുപി ജനത കാണിച്ചു തന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നാൽ ഫലം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

Tags