വിദേശ സർവകലാശാല വിഷയത്തിൽ പുനരാലോചനയ്ക്ക് സിപിഐഎം

cpim

വിദേശ സർവകലാശാല വിഷയത്തിൽ  സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെ പുനരാലോചനയ്ക്ക് സിപിഐഎം. നയപരമായി വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ ആവശ്യം.

 ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യും.ബജറ്റിലെ വിദേശ സർവകലാശാല വിഷയത്തിൽ വ്യാപകമായി വിയോജിപ്പും വിമർശനവും ഉയർന്നിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിൽ എതിർപ്പ് ഉയർന്നിരുന്നു.

മുന്നണി ചർച്ച ചെയ്യാതെ നിർദേശം നടപ്പിലാക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. തുടർന്നാണ് വിഷയത്തിൽ ചർച്ചകൾ തുടരാൻ സിപിഎം കടക്കുന്ന്. പിബി ചർച്ച ചെയ്ത ശേഷം മാത്രം തുടർനടപടിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.വിദേശ സർവകലാശാലയിൽ വിയോജിപ്പും ആശങ്കയും ഉയർത്തിയിരുന്നു. പുനരാലോചനയിൽ പ്രതീക്ഷയുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. ആശങ്കകൾ പരിഹരിക്കണമെന്ന് അനുശ്രീ പ്രതികരിച്ചു.

Tags