സിപിഐ(എം) ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു

cpim
cpim

4394 ബ്രാഞ്ചുകളിൽ 211 ബ്രാഞ്ച് സമ്മേളനങ്ങളാണ് സെപ്തംബർ 1ന് നടന്നത്. ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ സമ്മേളനങ്ങളിൽ പങ്കെടുത്തു. രാവിലെ പതാക ഉയർത്തിയും പതാകഗാനം ആലപിച്ചുമാണ് സമ്മേളനനടപടികൾക്ക് തുടക്കം കുറിച്ചത്. സമ്മേളനസമാപനം ഇന്റർനാഷണൽ ഗാനത്തോടുകൂടിയായിരുന്നു. എല്ലാ ബ്രാഞ്ചുകളും പൊതുഇടങ്ങൾ സമ്മേളനത്തിന്റെ ഭാഗമായി ശുചീകരിക്കുകയുണ്ടായി. 

സമ്മേളനം നടന്ന സ്ഥലങ്ങളിൽ നാളെ അനുഭാവികളുടെ യോഗങ്ങൾ നടക്കും. ബ്രാഞ്ച് സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ വിമർശന സ്വയംവിമർശനാടിസ്ഥാനത്തിലുള്ള ചർച്ചകൾ നടക്കുകയുണ്ടായി. ബ്രാഞ്ച് പരിധിയിലെ പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെയും വളർച്ചയ്ക്ക് സഹായകമായ ഭാവി കടമകൾ അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം പിരിഞ്ഞത്. 

ലോക്കൽ സമ്മേളന പ്രതിനിധികളെയും പുതിയ ബ്രാഞ്ച് സെക്രട്ടറിമാരെയും സമ്മേളനം തെരഞ്ഞെടുക്കുകയുണ്ടായി. സെപ്തംബർ 2ന് ജില്ലയിൽ 200 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. സിപിഐ(എം) 24-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന പാർട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചതിനുശേഷം ഒക്‌ടോബർ മാസം ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും.
 

Tags