തിഞ്ഞെടുപ്പിലെ തോല്‍വി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഇന്നു ചര്‍ച്ച ചെയ്യും

CPI

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെയും യോഗത്തില്‍ തീരുമാനിക്കും. 

ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നായിരുന്നു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പരിഗണന വിഷയങ്ങളില്‍ മാറ്റം വരുത്തണമെന്നും വീഴ്ച പരിശോധിച്ച് തിരുത്തണമെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. യോഗത്തില്‍ പരാജയ കാരണങ്ങള്‍ ചര്‍ച്ചയാകും.

തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ വയനാട് എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച നാല് സീറ്റുകളിലും സിപിഐ പരാജയം നേരിട്ടിരുന്നു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിക്ക് അനുകൂലമായ ട്രെന്‍ഡ് കേരളത്തില്‍ യുഡിഎഫിലേക്ക് പോയെന്നാണ് നേതൃത്വം കരുതുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാജയത്തിന്റെ ഒരു കാരണം ഭരണ വിരുദ്ധ വികാരമാണെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫില്‍ ഒഴിവു വരുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് സിപിഐക്ക് ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കാനാണ് സിപിഐ നേതൃത്വത്തിന് താല്പര്യം.

Tags