നേതൃത്വവുമായി അഭിപ്രായ വ്യത്യാസം; സി.പി.ഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

google news
cpi

പത്തനംതിട്ട: സി.പി.ഐ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സി.പി.ഐ. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുള്‍ ഷുക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പത്തനംതിട്ട മണ്ഡലം സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഡി.സി.സി. ഓഫീസില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ഷുക്കൂറിന് കോണ്‍ഗ്രസ് അംഗത്വം നല്‍കി.

കുറച്ചുനാളായി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു അബ്ദുള്‍ ഷുക്കൂര്‍. ഷുക്കൂറിനെതിരേ നടപടി എടുക്കാനിരുന്ന ഘട്ടത്തിലാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് നേതൃത്വം പറയുന്നത്.