സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് വിമര്‍ശനം ; തിരഞ്ഞെടുപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്ന് സിപിഐ

google news
cm-pinarayi

സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. തിരഞ്ഞെടപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. എല്ലാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം പോലുളള പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. തിരുത്താന്‍ തയാറാല്ലെന്ന് മാര്‍ കൂറിലോസിനെതിരായ പരാമ!ര്‍ശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ സിപിഐഎമ്മില്‍ ആളില്ല. സിപിഐ എങ്കിലും ആ റോള്‍ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നി!ര്‍ത്തണം. കോണ്‍ഗ്രസ് വോട്ട് മാത്രമല്ല ബിജെപിയിലേക്ക് പോയത്. മുന്നണിയുടെ അടിസ്ഥാന വോട്ടകളും പോയിട്ടുണ്ടെന്നും സിപിഐയില്‍ വിലയിരുത്തല്‍. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ഐപിഎസ് ഓഫീസര്‍ ശ്രമിച്ചത് സംശയകരമാണ്. ഇ പി ജയരാജന്റെ ജാവദേക്കര്‍ കൂടിക്കാഴ്ചയും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

Tags