പത്തനംതിട്ടയിൽ സിപിഐഎം – സിപിഐ പോര് മറനീക്കി പുറത്തുവരുന്നു

google news
cpmcpi

പത്തനംതിട്ടയിൽ സിപിഐഎം – സിപിഐ പോര് മറനീക്കി പുറത്തുവരുന്നു. ആരോ​ഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറും തമ്മിലുള്ള തർക്കത്തിൽ വിമർശനവുമായി ജില്ലയിലെ മുതിർന്ന നേതാക്കൾ രം​ഗത്തെത്തിയിരിക്കുകയാണ്. സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാക്കൾ രം​ഗത്തെത്തി. ക്യാബിനറ്റ് പദവിയുള്ളവരുടെ തർക്കത്തിൽ ജില്ലാ നേതാക്കൾ ഇടപെടേണ്ടെന്ന ആവശ്യവുമായി സിപിഐ രം​ഗത്തെത്തി. വീണാ ജോർജും ചിറ്റയം ​ഗോപകുമാറും തമ്മിലുള്ള തർക്കത്തിൽ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ദൗർഭാ​ഗ്യകരമാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നേരത്തേ രം​ഗത്തെത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എൽഡിഎഫ് കൺവീനർക്കുമാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയിലെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും നേർതൃത്വത്തിന് പരാതി നൽകിയിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോർജിന്റെ പരാതി. ഇതോടെ പത്തനംതിട്ടയിൽ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികൾ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 

Tags