ആ​​വ​​ശ്യ​ക്കാ​​ര്‍ കൂടി..കുതിച്ചുയർന്ന് ചാണക വില..

cow dung price increase
cow dung price increase

കോ​​ട്ട​​യം: ആ​​വ​​ശ്യ​ക്കാ​​ര്‍ വ​​ര്‍​ധി​​ച്ച​​തോ​​ടെ ഉണക്ക ചാണകത്തിന്റെ വില കുതിച്ചുയർന്നു. ഉ​​ണ​​ങ്ങി​​യ ചാ​​ണ​​ക​​ത്തി​​നു നേരത്തെ പാ​​ട്ട​​യ്ക്ക് 35 രൂ​​പ​​യാ​​യി​​രു​​ന്നു. ഇത് 50 രൂ​​പ​​യാ​​യാണ് വർധിച്ചത്. ക​ർ​ഷ​ക​ർ ജൈ​വ വ​ള​ത്തി​ലേ​ക്കി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് വി​ല​വ​ർ​ധ​വി​ന് കാ​ര​ണം

റ​​ബ​​ര്‍ കൃ​​ഷി ന​​ഷ്ട​​മാ​​യ​​തോ​​ടെ മിക്കയാളുകളും റ​​ബ​​ര്‍ വെ​​ട്ടി​​മാ​​റ്റി റം​​ബൂ​​ട്ടാ​​ന്‍, ക​​മു​​ക്, ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട് തു​​ട​​ങ്ങി​​യ​​വ കൃ​​ഷി ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് ചാണകവളത്തിന് ആവശ്യക്കാർ ഏറിവന്നതാണ് വിലവർധിക്കാൻ കാരണം. നിലവിൽ ക​​ര്‍​ണാ​​ട​​ക ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ലോ​​ഡ് ക​​ണ​​ക്കി​​ന് ചാണകം കയറ്റി അയക്കുന്നുണ്ട്. ഇ​​പ്പോ​​ള്‍ ഉ​​ണ്ടാ​​യ വി​​ല വ​​ര്‍​ധ​​ന​​വു ക്ഷീ​​ര ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​ക​​ര​​മാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ക്ഷീ​​ര സെ​​ല്‍ ജി​​ല്ല ചെ​​യ​​ര്‍​മാ​​ന്‍ എ​​ബി ഐ​​പ്പ് പ​​റ​​ഞ്ഞു.

ചാ​​ണ​​കം പൊ​​ടി​​ച്ച് ഉ​​ണ​​ക്കു​​ന്ന മെ​​ഷീ​​നു​​ക​​ള്‍ സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭ്യ​​മാ​​ണ്. ഇ​​ത് പ്ര​​യോ​​ജ​​ന​​പെ​​ടു​​ത്തി​​യാ​​ല്‍ അ​​ധി​​ക​​വ​​രു​​മാ​​നം ഉ​​റ​​പ്പാ​​ക്കാ​​ന്‍ സാ​​ധി​​ക്കും. അതേസമയം ഇന്ത്യയിൽ നിന്ന് വൻ തോതിൽ ഗൾഫ് രാജ്യങ്ങൾ ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ഭാവിയിലും ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ സപ്ലൈ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.

Tags