നെല്ലങ്കര രാമകൃഷ്ണന്‍ കൊലക്കേസ്: പ്രതിക്ക് ഏഴുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും

court


തൃശ്ശൂര്‍: നെല്ലങ്കര രാമകൃഷ്ണന്‍ കൊലക്കേസിലെ പ്രതിയെ ഏഴുവര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടില്‍ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ജൂണ്‍ 14നായിരുന്നു കൊലപാതകം. പ്രതിയുടെ കുളിമുറിയില്‍ അയല്‍വാസിയായ രാമകൃഷ്ണന്‍ ഒളിഞ്ഞ് നോക്കിയതിനെ  ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. 

Share this story