ലൈംഗികപീഡനക്കേസിൽ നിർമാണക്കമ്പനിയുടമയെ കുറ്റവിമുക്തനാക്കി കോടതി

google news
court

തൃശ്ശൂര്‍: ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ നിര്‍മാണക്കമ്പനിയുടമയെ  കുറ്റവിമുക്തനാക്കി കോടതി. തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) ജഡ്ജി ജയാ പ്രഭുവിന്റേതാണ് ഉത്തരവ്. തൃശ്ശൂരിലെ പ്രമുഖ നിര്‍മാണക്കമ്പനിയുടമയെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്അന്തിക്കാട് പോലീസാണ്  .

പീഡിപ്പിച്ചെന്നാരോപിച്ച് അന്തിക്കാട് മാങ്ങാട്ടുകര സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയുടെ കാലതാമസം വിശദീകരിക്കുന്നതിനും മാനഭംഗവും പണമിടപാടുകളും മറ്റും തെളിയിക്കുന്നതിനും പ്രോസിക്യൂഷന് സാധിച്ചില്ലെന്നും പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ മൂലം പരാതി അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.
 

Tags