ലാവ്ലിൻ കേസ് വീണ്ടും കോടതി മാറ്റിവെച്ചു

cm-pinarayi
cm-pinarayi


ഡല്‍ഹി: ലാവ്ലിൻ കേസ് മെയ് ഒന്നിലേക്ക് കോടതി മാറ്റിവെച്ചു. ലേക്കാണ് കേസ് മാറ്റിയത്. കോടതി 38 തവണയാണ് ഈ കേസ് മാറ്റിവയ്ക്കുന്നത്. കേസ് 30ലധികം തവണ മാറ്റിയെന്ന് കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ കോടതിയിൽ അഭിപ്രായപ്പെട്ടു.അതേസമയം കോടതി ഏതുസമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്ന് കോടതിയിൽ സിബിഐ വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് കേൾക്കുന്നത്.

ഇതിനുമുമ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. മൂന്നരയ്ക്ക് ശേഷമാണ് ലാവലിൻ ഹർജികൾ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത്. കേസ് പരി​ഗണനയ്ക്കായി വിളിച്ച സമയത്ത് സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി  രാജു കോടതിയിൽ ഉണ്ടായിരുന്നില്ല.

അഭിഭാഷകൻ കോടതിയിൽ ഇല്ലാത്തതിനാൽ ഹർജി അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, കേസ് അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി പരി​ഗണിക്കുന്നത് മാറ്റുകയായിരുന്നു. 

2017-ൽ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി. ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്. ജസ്റ്റിസ് സൂര്യകാന്തിന് പുറമെ, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു. 

Tags