രാജ്യം സാമ്പത്തിക ശക്തിയാകുന്നത് എല്ലാവരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തും: കേന്ദ്രമന്ത്രി വി മുരളീധരൻ

muraleedharan


രാജ്യം സാമ്പത്തിക ശക്തിയാകുന്നത് എല്ലാവരുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.നെഹ്റു യുവകേന്ദ്രയുടെയും ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷന്‍റേയും ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സി.എസ്.ഐ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ  സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ കഴിവുകൾ അവർക്കും കുടുംബത്തിനും നാടിനും പ്രയോജനപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്മെന്റ് നൈപുണ്യവികസനത്തിന് ഊന്നൽ നൽകുന്നത് അതിന് വേണ്ടിയാണ്. യുവാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. നമ്മുടെ നാട് സാമ്പത്തിക ശക്തിയാകുക എന്നാൽ എല്ലാവർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്തുക എന്നത് കൂടിയാണ്. ഇന്ത്യ ഇനിയും മുന്നേറുമെന്നാണ് ലോകം മുഴുവൻ പ്രതീക്ഷയോടെ വിലയിരുത്തുന്നത്. അതിന് യുവാക്കൾക്ക് കൂടുതൽ അവസരം നൽകുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂവായിരത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മേളയിൽ അൻപതോളം സ്ഥാപനങ്ങൾ പങ്കെടുത്തു.
 

Tags