ഭക്ഷണം പാകംചെയ്യാന്‍ ഏറ്റവും മികച്ചത് മണ്‍പാത്രങ്ങൾ ; ഗുണങ്ങളേറെ

manpatrangal

ഭക്ഷണം പാകംചെയ്യാന്‍ ഏറ്റവും മികച്ചത് മണ്‍പാത്രങ്ങളാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ (എന്‍.ഐ.എന്‍.)  മണ്‍ചട്ടിയിലെ പാചകത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് എന്‍.ഐ.എന്‍. പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വിവിധ പാത്രങ്ങളിലെ പാചകരീതികളുടെ ഗുണദോഷങ്ങള്‍ വിവരിക്കുന്നു.

മണ്‍പാത്രങ്ങള്‍

ഭക്ഷണത്തിന്റെ പോഷകമൂല്യം നശിക്കുന്നില്ല.രുചിയും സുഗന്ധവും ഉണ്ടാവും.പാചകത്തിന് എണ്ണ കുറച്ചുമതി.ചൂട് തുല്യമായി വിതരണം ചെയ്യുന്നു.സുഷിരസ്വഭാവം സ്വാഭാവിക ബാഷ്പീകരണത്തിനും ഭക്ഷണത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.പ്രകൃതിസൗഹൃദം.

നോണ്‍സ്റ്റിക്ക് പാന്‍

170 ഡിഗ്രിക്കുമുകളില്‍ ചൂടായാല്‍ അപകടകരമാവും.ഭക്ഷ്യവസ്തുക്കളില്ലാതെ പാന്‍ കുറെനേരം അടുപ്പത്ത് വെച്ചാല്‍ ഇത് സംഭവിക്കും.ടെഫ്‌ലോണ്‍ ആവരണം ഇളകിയാല്‍ ഉപേക്ഷിക്കണം.

സ്റ്റെയിന്‍ലസ് സ്റ്റീല്‍

സുരക്ഷിതം. തുരുമ്പിക്കില്ല.ദീര്‍ഘകാലം ഉപയോഗിക്കാം.ഭക്ഷ്യവസ്തുക്കളുമായി പ്രതിപ്രവര്‍ത്തനമില്ല. ലോഹച്ചുവയില്ല.


കല്‍ച്ചട്ടി

ടെഫ്‌ലോണ്‍ ആവരണം ഇല്ലാത്ത കല്‍ച്ചട്ടികള്‍ സുരക്ഷിതമാണ്.ചൂട് ദീര്‍ഘനേരം നിലനില്‍ക്കും.ടെഫ്‌ലോണ്‍ ആവരണം ഉണ്ടെങ്കില്‍ മിതമായ ചൂടിലെ പാചകം ചെയ്യാവൂ.

Tags