മൊഴികളില്‍ വൈരുദ്ധ്യം ; ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യും

mayor

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തര്‍ക്കത്തിന് ശേഷം ബസില്‍ കയറി മെമ്മറി കാര്‍ഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
യദുവിനെയും കണ്ടക്ടര്‍ സുബിനെയും തമ്പാനൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തനിക്ക് മെമ്മറി കാര്‍ഡിനെ കുറിച്ച് അറില്ലെന്നാണ് കണ്ടക്ടര്‍ സുബിന്റെ മൊഴി. തര്‍ക്കമുണ്ടായതിന് പിന്നാലെ ബസ് തമ്പാനൂര്‍ ടെര്‍മിനലില്‍ കൊണ്ടുവന്നപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ആളാണ് ലാല്‍സജി. ബസിനടുത്തേക്ക് പോയിട്ടില്ലെന്നാണ് ഇയാളുടെ മൊഴി.

മൊഴികള്‍ വിശദമായി പരിശോധിച്ച് യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.സംഭവ ദിവസം സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചശേഷം ബസില്‍ കയറിയതിനെ കുറിച്ച് യദു പറഞ്ഞ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Tags